ഭൂമിയിടപാട് വിവാദം; മെത്രാന്‍സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സീറോ മലബാര്‍ സഭയെ പിടിച്ചു കുലുക്കിയ ഭൂമിയിടപാട് വിവാദത്തില്‍ മെത്രാന്‍സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എറണാകുളം-അങ്കമാലി അതിരൂപത നടത്തിയ ഭൂമിയിടപാടില്‍ അതിരൂപതയ്ക്കുണ്ടായ നഷ്ടത്തെകുറിച്ച് സഭ കാര്യമായി തന്നെ വിലയിരുത്തണം. പ്രശ്‌നപരിഹാരത്തിന് അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍. സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുന്‍കൈയ്യെടുക്കണം. അതിരൂപതയുടെ ഭരണവിഷയങ്ങളില്‍ സഹായമെത്രാന് കൂടുതല്‍ അധികാരം നല്‍കപ്പെടണം. കാരണം, സീറോ മലബാര്‍ സഭയുടെ മുഴുവന്‍ ചുമതല ആര്‍ച്ച് ബിഷപ്പ് മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി വഹിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ജോലിഭാരം പരിഗണിച്ചാണ് മെത്രാന്‍ സമിതിയുടെ ഈ തീരുമാനം. കോടികളുടെ വസ്തു ഇടപാടിന് സഭയ്ക്കുള്ളില്‍ വെച്ച് തന്നെ രമ്യമായ പരിഹാരം കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here