പെന്‍ഷന്‍ മുടങ്ങി വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു

പെന്‍ഷന്‍ മുടങ്ങി വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൂത്താട്ടുകുളം സ്വദേശിയായ വീട്ടമ്മ ജീവനൊടുക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചും പ്രതിഷേധം ശക്തമാക്കി. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് എറണാകുളം കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ചുകൊണ്ടിരുന്ന കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു തങ്കമ്മയുടെ ഏക വരുമാനം. അഞ്ച് മാസമായി അതും നിലച്ചതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലാകുകയായിരുന്നു. സര്‍ക്കാരിനെതിരെ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here