ഇന്ന് മകരവിളക്ക്; കനത്ത സുരക്ഷയില്‍ സന്നിധാനം

ഇന്ന് മകരജ്യോതി. ശബരിമലയില്‍ മകരജ്യോതി ദര്‍ശനത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. പുല്ലുമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പൊലീസ്, റവന്യൂ, ആരോഗ്യം, വനം, വൈദ്യുതി തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. എഡിജിപിയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
പുല്ലുമേട്ടില്‍ തിരക്കു നിയന്ത്രിക്കാൻ വടം ഉപയോഗിച്ച് താൽക്കാലിക വേലി നിർമ്മിച്ചിട്ടുണ്ട്. കാനന പാതയിൽ ഭക്തരെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ വനംവകുപ്പിൻറെ എലിഫൻറ് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നേവിയുടെ ഹെലികോപ്റ്ററും നിരീക്ഷണത്തിനായി ഉണ്ടാകും. ദുരന്ത നിവാരണ സേനയും, കേന്ദ്ര സേനയും ഇവിടെ തമ്പടിച്ചിട്ടുണ്ട്.
marakavilak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here