അമ്മയും കാമുകനും ചേര്‍ന്ന് കുഞ്ഞിനെ കൊന്ന സംഭവം; ഒന്നാം പ്രതിയ്ക്ക് വധ ശിക്ഷ

ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയ്ക്ക് വധ ശിക്ഷ.എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമപ്രകാരവും, ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ചോറ്റാനിക്കര. ഒന്നാം പ്രതി രഞ്ജിത്ത് മരിച്ച കുട്ടിയുടെ അമ്മയുടെ കാമുകനാണ്. പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. അമ്മ റാണിയ്ക്കും സുഹൃത്ത് ബേസിലിനും ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. അമ്മയും കാമുകന്മാരും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് 2013 ഒക്ടോബര്‍ 29നാണ് നാല് വയസ്സ്‌കാരിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കുറ്റക്കാരനെന്നും കണ്ടെത്തിയ മുഖ്യപ്രതി രഞ്ജിത്ത് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
chottanikara murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here