Advertisement

ഹരിയാനയില്‍ പതിനഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത് പ്ലസ്ടു വിദ്യാര്‍ത്ഥി

January 15, 2018
0 minutes Read

ഹരിയാനയില്‍ പതിനഞ്ചുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് പ്ലസ്ടു വിദ്യാര്‍ത്ഥിയാണെന്ന് സൂചന. സ്വകാര്യ ഭാഗങ്ങള്‍ വെട്ടിമാറ്റി, ആന്തരികാവയങ്ങള്‍ തകര്‍ന്ന നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  മരിച്ച പെണ്‍കുട്ടിയുടെ അയല്‍വാസി കൂടിയാണ് ഇയാള്‍. ഇയാളെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കേസില്‍ ആറ് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഭവത്തിലെ പ്രധാനി ഇയാളാണെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ പേര് പോലീസ് പുറത്ത് വിട്ടിട്ടില്ല. പ്രത്യേക പോലീസ് സംഘം തന്നെ ഇയാളെ പിടികൂടുന്നതിനായി രൂപീകരിച്ചിട്ടുണ്ട്.   ഹരിയാനയിലെ ജിന്റിലാണ്  സംഭവം നടന്നത്. ജിന്റിലെ ബുധഖേര ഗ്രാമത്തിലെ കനാലിനോട് ചേര്‍ന്നായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്.  മൃതദേഹത്തില്‍ അടിവസ്ത്രമുണ്ടായിരുന്നില്ല. മുഖത്തും വായിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാവ് കടിച്ചുകീറിയ നിലയിലായിരുന്നു. സ്വകാര്യ ഭാഗങ്ങളിലും മാരകമായ മുറിവുകള്‍ ഉണ്ട്.

സ്വകാര്യ ഭാഗങ്ങളില്‍ മുറിപ്പെടുത്തിയത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷമായിരിക്കാനാണ് സാധ്യതയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവനോടെയല്ല പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.   കരളും ശ്വാസകോശവും തകര്‍ന്ന നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുരുക്ഷേത്രയിലെ ജാന്‍സ ഗ്രാമത്തിലെതാണ് പെണ്‍കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജനുവരി ഒമ്പതു മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top