Advertisement

ഡോക്ടറിന്റെ അടുത്ത് പോയത് സാധാരണ വയറുവേദനയായി; 45 മിനിറ്റ് ശേഷം കുഞ്ഞ് പിറന്നു; ഞെട്ടിത്തരിച്ച് വൈദ്യശാസ്ത്രം

January 15, 2018
2 minutes Read
Went To Doctor Complaining Stomach Pain But gave birth after 45 Minutes

35 വയസ്സുകാരി ലിസയ്ക്കും 45 കാരൻ നിക്കിനും കുട്ടികൾ വേണ്ട എന്ന തീരുമാനത്തിലായിരുന്നു. എന്നാൽ കഠിന വയറുവേദനയുമായി ആശുപത്രിയിലെത്തിയ ദമ്പതികളെ കാത്തിരുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസായിരുന്നു. തങ്ങൾ അച്ഛനമ്മമാരാകാൻ പോകുന്നു എന്ന ഡോക്ടറുടെ വാക്കുകൾ കേട്ട് എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കും മുമ്പേ തന്നെ കൊച്ചു ടോബി അവരുടെ ജീവിതത്തിലേക്ക് വന്നു.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ലിസയ്ക്ക് വയറുവേദന അനുഭവപ്പെട്ടു. എന്നാൽ ലിസ അപ്പോൾ അത് കാര്യമാക്കിയില്ല. എന്നാൽ രാത്രിയായതോടെ വേദന കഠിനമായി. അസഹ്യമായ വയറുവേദനയോടെ ലിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലിസയെ പരിശോധിച്ച ഡോക്ടർ ലിസയെ അൾട്രാസൗണ്ട് പരിശോധനയ്ക്കും വിധേയയാക്കി. അപ്പോഴാണ് ലിസയുടെ ഉദരത്തിൽ കുഞ്ഞ് വളരുന്നുണ്ടെന്നും അത് ഏത് നിമിഷവും പുറത്തുവന്നേക്കാമെന്നും ഡോക്ടർക്ക് മനസ്സിലാകുന്നത്. ഉടൻ തന്നെ ലിസയെയും ഭർത്താവ് നിക്കിനെയും വിവരം അറിയിച്ച ഡോക്ടർ ലിസയെ ലേബർ റൂമിലേക്ക് മാറ്റി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

എന്നാൽ ലിസയുടെ ശരീരത്തിൽ ഗർഭത്തിന്റെ യാതൊരുവിധ ലക്ഷണങ്ങളും ഇല്ലായിരുന്നു. വയർ വീർക്കുക, ഛർദി, തുടങ്ങി ഒരു ലക്ഷണങ്ങളും. തന്റെ കാലിൽ നീര് വന്നത് മാത്രമായിരുന്നു ലിസ ശ്രദ്ധിച്ചിരുന്ന ഏക കാര്യം.

ആരോഗ്യവാനായി കുഞ്ഞിനാണ് ലിസ ജന്മം നൽകിയത്. എന്നാൽ പ്രസവത്തിന് ശേഷമുള്ള ലിസയുടെ മാനിസീകാരോഗ്യത്തിന് അൽപ്പം പ്രശ്‌നങ്ങൾ നേരിട്ടു. പ്രസവത്തിന് ശേഷം പോസ്റ്റ്-നേറ്റൽ ഡിപ്രഷൻ, ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ എന്നീ മനസീകാവസ്ഥകളിലൂടെ ലിസയ്ക്ക് കടന്നുപോകേണ്ടി വന്നുവെങ്കിലും ചികിത്സയിലൂടെ അവയെയെല്ലാം ലിസ മറികടന്നിരിക്കുന്നു. ഇന്ന് മറ്റൊരു കുഞ്ഞിനുകൂടി ജന്മം കൊടുത്ത ലിസ-നിക്ക് ദമ്പതികൾ തങ്ങളുടെ മക്കളുമൊത്തുള്ള ജീവിതം ആസ്വദിക്കുകയാണ്.

Went To Doctor Complaining Stomach Pain But gave birth after 45 Minutes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top