പീഡിപ്പിക്കപ്പെട്ടപ്പോൾ അവർ അണിഞ്ഞിരുന്നത് ഈ വസ്ത്രങ്ങളായിരുന്നു

ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത കേട്ടാൽ ആദ്യം ചോദിക്കുക ‘അവൾ ധരിച്ചിരുന്ന വേഷം എന്തായിരുന്നു ?’ എന്നായിരിക്കും. കാരണം പീഡനങ്ങളുടെയെല്ലാം കാരണം സ്ത്രീകളുടെ മാന്യമല്ലാത്ത വസ്ത്രധാരണമാണെന്നാണല്ലോ വയ്പ്പ്….ഇത്തരം വൃത്തിക്കെട്ട ചിന്താഗതിക്ക് ചുട്ടമറുപടിയുമായി ഒരുക്കിയ പ്രദർശനമാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ബ്രസൽസിലെ മോളൻബ്ലീക്കിലാണ് വ്യത്സതമായ ഒരു പ്രദർശനം സംഘടിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ടപ്പോൾ സ്ത്രീകൾ അണിഞ്ഞിരുന്ന വസ്ത്രമായിരുന്നു അവിടെ പ്രദർശിപ്പിച്ചത്. ലിഷ്ബത്ത് കെന്നിസാണ് ഈ പ്രദർശനം സംഘടിപ്പിച്ചത്.

Exhibition Shows Clothes Worn By Rape Victims

നാം ദൈനംദിന ജീവിതത്തിൽ ധരിക്കുന്ന സാധാരണ വസ്ത്രങ്ങൾ മുതൽ കുട്ടികളുടെ ഷർട്ട് വരെ അക്കൂട്ടത്തിൽ കാണാം. ഒരു സ്ത്രീയുടെ വസ്ത്രമോ, സാഹചര്യമോ അല്ല മറിച്ച് പുരുഷന്റെ കാമവെറി തന്നെയാണ് സ്ത്രീ പീഡനങ്ങൾക്ക് കാരണം എന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ഈ പ്രദർശനം.

Exhibition Shows Clothes Worn By Rape Victims

സ്ത്രീകൾ ധരിക്കുന്നത് എന്തുതന്നെ ആയിക്കോടെ, അവർ അക്രമിക്കപ്പെടാൻ പാടില്ല. ഒരു വസ്ത്രവും പീഡനത്തെ ചെറുക്കുന്നില്ല, അതുതന്നെയാണ് പ്രദർശനം മുന്നോട്ടുവയ്ക്കുന്ന സന്ദേശവും, മോളൻബ്ലീക്ക് പ്രിവൻഷൻ സർവീസ് പ്രൗജക്ട് മാനേജർ ഡോൽഫിൻ ഗൂസെൻസ് പറയുന്നു.

Exhibition Shows Clothes Worn By Rape Victims‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More