Advertisement

ഐഡിയ-വോഡഫോണ്‍ ഏപ്രില്‍ മുതല്‍ ഒറ്റക്കമ്പനി

January 16, 2018
1 minute Read
idea vodafone merge declared officially idea vodafone to function as single company from april

ഐഡിയ സ്ലെല്ലുലാറും, വോഡഫോണ്‍ ഗ്രൂപ്പും ഏപ്രില്‍ മുതല്‍ സംയുക്തമായി പ്രവര്‍ത്തിക്കും.
ലയന നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു ഇരു കമ്പനികളും. ലയന ശേഷം ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായി കമ്പനി പ്രവര്‍ത്തിക്കും. ഭാരതി എയര്‍ടെല്ലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി രാജ്യത്തെ ഒന്നാം നമ്പര്‍ സേവനദാതാവാകാനും ലയനം സഹായിക്കും.

41 % വിപണിവിഹിതത്തോടെ 400 മില്ല്യണ്‍ ഉപഭോക്താക്കളും പുതിയ കമ്പനിക്ക് സ്വന്തമാകും. 81,600 കോടിയുടെ വരുമാനവും, 24,400 കോടിയുടെ പ്രവര്‍ത്തന ലാഭവും കമ്പനിക്കുണ്ടാകും. പ്രതീക്ഷിച്ചതിലും കുറഞ്ഞത് മൂന്നുമാസം മുന്‍പ് കരാര്‍ പൂര്‍ത്തിയാകുമെന്നതും നേട്ടമായി വിലയിരുത്തപ്പെടുന്നു.

idea vodafone to function as single company from april

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top