ലോകത്തെ അഞ്ചാമത്തെ വലിയ വജ്രം കുഴിച്ചെടുത്തു

തെക്കേ ആഫ്രിക്കൻ രാജ്യമായ ലിസോതോയിലെ ലെറ്റ്‌സെങ് മൈനിൽനിന്നും ഭീമൻ 910കാരറ്റ് വജ്രം കുഴിച്ചെടുത്തു. ബ്രിട്ടീഷ് മൈനിംങ് കമ്പനിയായ ജെം ഡയമണ്ട്‌സ് ആണ് ഇത് കുഴിച്ചെടുത്തത്. വിപണിയിൽ ഇതിന് നാലുകോടി ഡോളർവിലവരും. വലിപ്പത്തിൽ ലോകത്തെ അഞ്ചാമത്തെതാണ് ഇതെന്നും മികച്ച നിലവാരമുള്ളതാണെന്നും ജെം ഡയമണ്ട് അധികൃതർ പറയുന്നു.
ലോകത്തെ മികച്ച വജ്രംങ്ങൾ കുഴിച്ചെടുക്കുന്നെങ്കിലും ദരിദ്ര രാജ്യമാണ് സൗത്ത് ആഫ്രിക്കയാൽ ചുറ്റപ്പെട്ട ലിസോതോ. 20 ലക്ഷമാണ് ജനസംഖ്യ. ജനസംഖ്യയിൽ 40ശതമാനം പേർ പ്രതി ദിനം 1.25ഡോളർ വരുമാനവുമായി ദാരിദ്രരേഖക്കുതാഴെയാണ്. ജെം ഡയമണ്ട്‌സ് കമ്പനി 2006ൽ മൈനിംങ് നടത്തിതുടങ്ങിയശേഷം 603 കാരറ്റ് ലിസോതോ പ്രോമിസ് എന്ന രത്‌നമടക്കം നിരവധി ലോകപ്രശസ്ത രത്‌നങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട്.
worlds fifth largest diamond
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here