‘നഷ്ടമായ കോടികളുടെ വജ്രം കണ്ടെത്താൻ നെട്ടോട്ടമോടുന്ന ആളുകൾ’, വീഡിയോ വൈറൽ

കളഞ്ഞുപോയ കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ കണ്ടെത്താൻ ഒരു നഗരം മുഴുവൻ അരിച്ചുപെറുക്കി നാട്ടുകാർ. റോഡില്‍ ഒരു പാക്കറ്റ് ഡയമണ്ട് നഷ്ടപ്പെട്ടു എന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് വജ്രം കണ്ടെത്താനുള്ള ആളുകളുടെ നെട്ടോട്ടം. നഗരത്തിന്റെ മുക്കിലും മൂലയിലും നാട്ടുകാർ അരിച്ചുപെറുക്കുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഗുജറാത്തിലെ സൂറത്തില്‍ നിന്നുമാണ് കൗതുകകരമായ ഈ ദൃശ്യങ്ങൾ. വജ്രങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള മിനി ബസാറായ ‘വരച്ച’ പ്രദേശത്ത് ഒരാളുടെ വജ്ര പാക്കറ്റ് നഷ്ടപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്നാണ് നാട്ടുകാർ തടിച്ച് കൂടിയത്. ഒരു വ്യാപാരിയുടെ കോടികൾ വിലമതിക്കുന്ന വജ്രങ്ങൾ റോഡിൽ വീണുവെന്ന സന്ദേശമാണ് പ്രചരിക്കുന്നതെന്ന് ‘അഹമ്മദാബാദ് മിറർ’ റിപ്പോർട്ട് ചെയ്യുന്നു.
#સુરત વરાછા મિનિબજાર રાજહંસ ટાવર પાસે હીરા ઢોળાયાની વાત થતા હીરા શોધવા લોકોની ભીડ થઈ.
— 𝑲𝒂𝒍𝒑𝒆𝒔𝒉 𝑩 𝑷𝒓𝒂𝒋𝒂𝒑𝒂𝒕𝒊 🇮🇳🚩 (@KalpeshPraj80) September 24, 2023
પ્રાથમિક સૂત્રો દ્વારા જાણવા મળેલ છે કે આ હીરા CVD અથવા અમેરિકન ડાયમંડ છે..#Diamond #Surat #Gujarat pic.twitter.com/WdQwbBSarl
സംഭവം കേട്ടറിഞ്ഞ നാട്ടുകാർ, വജ്രത്തിനായി നഗരം മുഴുവൻ തെരഞ്ഞു നടക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിലർ മാർക്കറ്റ് റോഡിലെ മണൽ അരിച്ച് വജ്രങ്ങൾക്കായി തെരച്ചിൽ നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചിലര്‍ക്ക് ഡയമണ്ടുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അത് ഡ്യൂപ്ലിക്കേറ്റ് ഡയമണ്ടുകള്‍ ആയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights: Video Of People Searching Street For Diamond Is Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here