Advertisement

എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം

January 17, 2018
Google News 1 minute Read
atm robbery

മലപ്പുറം രാമപുരത്ത് എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമം.കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. എടിഎമ്മിന്റെ ചില്ലുകള്‍ തകര്‍ത്ത് എടിഎം തന്നെ വണ്ടി ഉപയോഗിച്ച് കെട്ടിവലിച്ച ശേഷം പണം തട്ടാനായിരുന്നു ശ്രമം. എടിഎം പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. കരി ഓയില്‍ തേച്ചാണ് കള്ളനെത്തിയത്.കറുത്ത സ്പ്രേ സിസിടിവി ക്യാമറയില്‍ അടിച്ചെങ്കിലും മോഷണ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രാമപുരം – കടുങ്ങപുരം റോഡില്‍ കരിമ്പനക്കല്‍ യൂസഫിന്റെ ഉടമസ്ഥതയിലുള്ള കരിമ്പനക്കല്‍ കോംപ്ലക്‌സിലാണ് എടിഎം പ്രവര്‍ത്തിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here