ഇനി മുതൽ ലോവർ ബർത്ത് ബുക്ക് ചെയ്യുന്നവരിൽനിന്ന് കൂടുതൽ പണം ഈടാക്കും

ട്രെയിൻ യാത്രയ്ക്കിടയിൽ ലോവർ ബർത്ത് മുൻകൂട്ടി ബുക്ക് ചെയ്യുന്നവരിൽനിന്ന് കൂടുതൽ പണം ഈടാക്കാൻ റെയിൽവേ ബോർഡ് റിവ്യൂ കമ്മിറ്റിയുടെ നിർദേശം. നിർദേശം അംഗീകരിച്ചാൽ ഉത്സവ സമയങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ പണം നൽകേണ്ടി വരും.
ഹോട്ടലുകളും വിമാന കമ്പനികളും ടിക്കറ്റുകൾക്ക് കൂടുതൽ വിൽപ്പന നടക്കുന്ന സമയങ്ങളിൽ യാത്രക്കാരിൽനിന്ന് കൂടുതൽ പണം ഈടാക്കാറുണ്ട്. ഇതേ മാതൃകയിൽ പണം ഈടാക്കാനാണ് റിവ്യൂ കമ്മിറ്റിയുടെ തീരുമാനം. പ്രീമിയം ട്രെയിനുകളിലെ നിരക്ക് പുനക്രമീകരിക്കുന്നതിനും പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്നതിനുമാണ് റിവ്യൂ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
കൂടുതൽ പണം നൽകുന്നവർക്ക് ഇഷ്ടമുള്ള സീറ്റ് സ്വന്തമാക്കാനും ട്രെയിനുകൾ നിശ്ചിത സമയത്തിനുള്ളിൽ എത്തിച്ചേരാൻ വൈകിയാൽ നഷ്ടപരിഹാരം നൽകുന്നതിനും കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്.
be ready to pay more for lower berth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here