ജഡ്ജിമാരെ ഇന്ന് ചീഫ് ജസ്റ്റിസ് കാണും

സുപ്രീം കോടതിയിലെ പ്രതിസന്ധിയ്ക്ക് സമവായമുണ്ടാക്കാന്‍ മുതിര്‍ന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദിപക് മിശ്ര ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കനാണ് ശ്രമം. ലോയ കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത് ഇതിന്റെ മുന്നോടിയാണെന്നാണ് സൂചന. ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗൊയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഉന്നയിച്ച തര്‍ക്ക വിഷയങ്ങളിലും ഇന്ന് ചര്‍ച്ച നടക്കും. പ്രധാനപ്പെട്ട കേസുകള്‍ ചീഫ് ജസ്റ്റിസ് തനിക്ക് താല്‍പര്യമുളള ബെഞ്ചുകള്‍ക്ക് മാത്രം അനുവദിക്കുന്നു, ജുഡീഷ്യല്‍ നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കുന്നില്ല തുടങ്ങിയ കാര്യങ്ങളിലാണ് പരിഹാരം ഉണ്ടാകേണ്ടത്. ഫുള്‍കോര്‍ട്ട് വിളിച്ച് പ്രശ്നം പരിഹരിക്കുമോയെന്നും ഇന്നറിയാം.
Deepak misra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here