ക്ഷേത്രങ്ങളിലെ കോളാമ്പി ഉച്ചഭാഷിണി വിലക്കണമെന്ന് ഹൈക്കോടതി

തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രങ്ങളിൽ കോളാമ്പി ഉച്ചഭാഷിണിയുടെ ഉപയോഗം ദേവസ്വം കമ്മിഷണർ വിലക്കണമെന്ന് ഹൈക്കോടതി. ആവശ്യമെങ്കിൽ പെട്ടിരൂപത്തിലുള്ള ഉച്ചഭാഷിണി ഉപയോഗിക്കാം എന്ന് കർശനനിർദേശം നൽകണം.
ആലപ്പുഴ മുതുകുളം സൗത്ത് സ്വദേശി എ.വി. മോഹനൻ പിള്ള നൽകിയ ഹർജിയിലാണിത്. മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രത്തിൽ നവരാത്രിക്കാലത്ത് കോളാമ്പി ഉച്ചഭാഷിണി ക്ഷേത്രത്തിലും സമീപത്തെ റോഡുകളിലും ഉപയോഗിച്ചെന്നാണ് ഹർജിയിലെ പറയുന്നത്. ഇതേ ക്ഷേത്രത്തിലുൾപ്പെടെ കോളാമ്പി ഉച്ചഭാഷിണി ഉപയോഗം കോടതി നേരത്തേ വിലക്കിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here