കാണാതായ പതിനാലുകാരന്‍ മരിച്ച നിലയില്‍; അമ്മ കസ്റ്റഡിയില്‍

കൊട്ടിയത്ത് മൂന്ന് ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ 14 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം സ്വദേശി ജിത്തു ജോബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയാണ് മകനെ കൊലപ്പെടുത്തിയതെന്ന സംശയത്തിന്റെ നിഴലിലാണ് പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്തത്. ശരീരത്തില്‍ വെട്ടേറ്റ പാടുകളുണ്ടെന്ന് പോലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്യും. കുണ്ടറയിലെ സ്വകാര്യ സ്‌കൂളിലാണ് ജിത്തു പഠിക്കുന്നത്. തിങ്കളാഴ്ച മുതലാണ് കുട്ടിയെ കാണാതായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here