ശ്രീജീവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന് ഡിജിപിയെ വിളിച്ചുവരുത്തും

ശ്രീജിവിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടുന്നു. ആവശ്യമെങ്കില്‍ ഡിജിപിയെ വിളിച്ചുവരുത്തുമെന്നും സിബിഐ അന്വേഷണത്തിനായ് ശിപാര്‍ശ ചെയ്യുമെന്നും മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി.മോഹന്‍ദാസ് പറഞ്ഞു. ഇത്തരം കേസുകളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റഡി മരണത്തിന്റെ കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചകളെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ നേരത്തെ തന്നെ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണെന്നും മോഹൻദാസ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here