ഇപി ജയരാജന്റെ ആ അബദ്ധം ഉൾപ്പെടുത്തി ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ

ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചപ്പോൾ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിക്കുന്നതിനിടെ ഇപി ജയരാജന് സംഭവിച്ച അബദ്ധം ഏറെ ചർച്ചയായിരുന്നു. സ്വർണം നേടി കേരളത്തിന്റെ പ്രശസ്തി വാനോളം ഉയർത്തിയെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. ഈ അബദ്ധമാണ് മുക്കബാസ് എന്ന അനുരാഗ് കശ്യപ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉത്തർപ്രദേശിലാണ് കഥ നടക്കുന്നത്. ബോക്‌സിങ് ചാമ്പൻഷിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതാണ് മന്ത്രി. അദ്ദേഹം സംസ്ഥാനത്തെ പ്രതിഭകളായ കായിക താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്.’ നമ്മുടെ നാട് ധ്യാൻ ചന്ദിന്റെ നാടാണ്. മുഹമ്മദ് കൈഫിന്റെ നാടാണ്. മുഹമ്മദ് അലിയുടെ നാടാണ്’ അപ്പോൾ മന്ത്രിക്ക് അരിലികിരുന്ന ഒരാൾ അദ്ദേഹത്തെ പതുക്കെ തിരുത്തുന്നു. മന്ത്രി പറയുന്നു; ‘ക്ഷമിക്കണം. മുഹമ്മദലി കേരളത്തിൽ നിന്നുള്ള ആളാണ്. മന്ത്രിയും ആ തെറ്റ് ഏറ്റ് പറയുന്നു.
ചിത്രത്തിൽ ബോക്‌സർ ശ്രാവണായി എത്തുന്നത് വിനീത് കുമാർ സിങ്ങാണ്. ബോംബെ ടോക്കീസ്, ഗാങ്‌സ് ഓഫ് വസിപൂർ, അഗ്ലി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത നടനാണ് വിനീത് കുമാർ സിങ്. സോയ ഹുസൈനാണ് ചിത്രത്തിലെ നായിക കഥാപാത്രം കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമെ ജിമ്മി ഷെർഗിൽ, രവി കിഷൻ, എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
2017 ലെ ടൊറന്റ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. ജനുവരി 12 ന് ചിത്രം ഇന്ത്യയിൽ പ്രദർശനത്തിനെത്തും.
Mukkabaaz trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here