മേഘാലയ, ത്രിപുര, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൻറെ തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത.
8 സംസ്ഥാനങ്ങളിലാണ് 2018ൽ നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. മേഘാലയ, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ കൂടാതെ രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ചത്തീസ്ഗഡ്, മിസോറാം എന്നി സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരികുകയാണ്.
മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി യഥാക്രമം മാർച്ച് 6, 13, 14 തീയതികളിൽ തീരുകയാണ്. അതിനാൽ ഈ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
meghalaya, tripura, nagaland
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here