രണ്ട് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഈ മാല

രണ്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സുഹൃത്തിന്റെ കൊലപാതം തെളിയിച്ചത് ഈ സെല്‍ഫി ഫോട്ടോയും, ഫോട്ടോയില്‍ കാണുന്ന ഈ മാലയും. 2015 ല്‍ കൊല്ലപ്പെട്ട തന്റെ സുഹൃത്ത് 18 കാരിയയാ ബ്രിട്ടാനിയ ഗാര്‍ഗോളിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് 21 കാരിയായ ചെയെനെ റോസ് അന്റണിയെ കുടുക്കിയത്. കൊലപാതകത്തില്‍ റോസിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു വലിയ തെളിവ് ഈ ഫോട്ടോയില്‍ ഉണ്ടായിരുന്നു. ഗാര്‍ഗേള്‍ മരിക്കുന്നതിന് തൊട്ട് മുമ്പ് എടുത്ത ചിത്രമായിരുന്നു ഇത്. റോസാണ് ഈ ചിത്രം എടുത്തത്. ചിത്രത്തില്‍ റോസ് ധരിച്ച ആ മാല അന്ന് മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച വലിയ തെളിവായി കാനഡ പോലീസ് സൂക്ഷിച്ച് വച്ചിരുന്നു. ഈ ചിത്രം പുറത്ത് വന്നതോടെ കൊലയാളി റോസ് ആണെന്ന് ഉറപ്പിക്കാന്‍ പോലീസിന് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. മരിച്ച് കഴിഞ്ഞ് ഫോട്ടോ പങ്ക് വച്ച റോസ് പോലീസിനെ തെറ്റിദ്ധരിക്കുന്ന രീതിയില്‍ ഒരു കുറിപ്പും എഴുതിയിരുന്നു. മരണത്തിന് ആറ് മണിക്കൂര്‍ മുമ്പാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.
കഴുത്ത് ഞെരിച്ചാണ് രണ്ട് വര്‍ഷം മുമ്പ് സസ്‌കാറ്റണില്‍ ഗാര്‍ഗോളിനെ കൊലചെയ്തത്. കുറ്റക്കാരിയാണെന്ന് കണ്ടതോടെ റോസിനെ കോടതി ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു.ഗാര്‍ഗോള്‍ റോസിന്റെ അടുത്ത കൂട്ടുകാരിയായിരുന്നു. എന്നാല്‍ സംഭവം നടക്കുന്ന ദിവസം ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. തുടര്‍ന്നായിരുന്നു കൊല.
murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here