Advertisement

അണ്ടര്‍-19 ലോകകപ്പില്‍ വിവാദമായ വിക്കറ്റ്

January 18, 2018
Google News 4 minutes Read

ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ലോകകപ്പില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഒരു വിക്കറ്റ്. വിന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ് ഈ വിവാദ വിക്കറ്റ്. ബാറ്റ് ചെയ്യുകയായിരുന്ന ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ജീവേശന്‍ പില്ലെയാണ് അംപയറുടെ വിവാദ തീരുമാനത്തില്‍ പുറത്തായത്. 17-ാം ഓവറിലായിരുന്നു ഈ വിക്കറ്റ് വീഴ്ച. ബാറ്റ് ചെയ്യുകയായിരുന്ന ജീവേശന്‍ ഷോട്ടിനുള്ള ശ്രമത്തിനിടയില്‍ ക്രീസില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും കൃത്യമായി നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ പന്ത് ക്രീസിനടുത്ത് തന്നെ തട്ടിയിടുകയായിരുന്നു. സ്റ്റംപ്‌സില്‍ പന്ത് തട്ടാതിരിക്കാന്‍ ബാറ്റ്‌സ്മാന്‍ ബാറ്റ് കൊണ്ട് പന്ത് തടഞ്ഞ് ക്രീസിലേക്ക് കയറി. ക്രീസില്‍ കിടന്ന പന്ത് വിന്‍ഡീസ് കീപ്പര്‍ എമ്മാനുവല്‍ സ്റ്റ്യുവര്‍ട്ടിന് ബാറ്റ്‌സ്മാന്‍ എടുത്തുകൊടുത്തു. അതോടെയാണ് വിവാദമായ പുറത്താകല്‍. വിന്‍ഡീസ് താരങ്ങള്‍ അതിനെതിരെ അപ്പീല്‍ നല്‍കി. ഫീല്‍ഡറെ തടസപ്പെടുത്തിയതിന് മൂന്നാം അംപയര്‍ ബാറ്റ്‌സ്മാനായ ജീവേശന്‍ പില്ലേയെ പുറത്താക്കി. ക്രിക്കറ്റ് ആരാധകര്‍ അംപയറുടെ നടപടിയെയും വിന്‍ഡീസ് താരങ്ങളുടെ നിലപാടിനെയും ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തതായി വിലയിരുത്തി.

വിവാദമായ വിക്കറ്റ് കാണാം…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here