ജയലളിതയുടെ മരണം പുറത്തറിയിച്ചത് ഒരു ദിവസം കഴിഞ്ഞെന്ന് ശശികലയുടെ സഹോദരന്

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവിവരം പുറത്ത് വിട്ടത് ഒരു ദിവസം കഴിഞ്ഞാണെന്ന് ശശികലയുടെ സഹോദരന് വി.ദിവാകരന്. അപ്പോളോ ആശുപത്രിയ്ക്ക് നേരെ ആക്രമണം ഉണ്ടായെങ്കിലോ എന്ന് ഭയന്നാണ് മരണ വാര്‍ത്ത വൈകി പുറത്ത് വിട്ടതാണെന്നാണ് ദിവാകരന് പറയുന്നത്. മന്നാർഗുഡിയിൽ എംജിആർ ജന്മദിനാഘോഷത്തിൽ പങ്കെടുക്കവെയാണ് ദിവാകരന്റെ വെളിപ്പെടുത്തല്‍. ഇത് സത്യമാകാമെന്ന് ടിടിവി ദിവകരനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അപ്പോളോ ആശുപത്രി ഇത് നിഷേധിച്ചു. 2016 ഡിസംബർ അഞ്ചിനു രാത്രി 11.30നു മരിച്ചെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ ഹൃദയസ്തംഭനത്തെ തുടർന്ന് തലേന്നു വൈകിട്ട് 5.15നു തന്നെ മരിച്ചിരുന്നുവെന്നും ഉപകരണങ്ങൾ ഘടിപ്പിച്ച് ഒരു ദിവസംകൂടി കിടത്തിയ ശേഷമാണു വിവരം പുറത്തുവിട്ടതെന്നുമാണു ദിവാകരൻ പറഞ്ഞത്.
jayalitha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here