Advertisement

കുറവൻ കുറത്തി പ്രതിമയിൽ വിള്ളൽ

January 19, 2018
1 minute Read
crack in kuravan kurathi statue

രാമക്കൽമേട്ടിലെ കുറവൻ കുറത്തി പ്രതിമയിൽ വിള്ളൽ രൂപപെട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ ഇരട്ട ശില്പത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലാണ് വിള്ളലുകൾ കാണപ്പെട്ടത്.

സംസ്ഥാനത്ത് ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തുന്ന വീക്കെൻഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് കേരളാ തമിഴ്‌നാട് അതിര്ത്തിയിൽ സ്ഥിതി ചെയ്യുന്ന രാമക്കൽമേട്. വർഷം മുഴുവൻ വീശിയടിക്കുന്ന കാറ്റും, തമിഴ്‌നാടൻ ഗ്രാമങ്ങളുടെ വിദൂര കാഴ്ചകളും പുരാണങ്ങളുമായി ഇഴുകി ചേർന്ന് കിടക്കുന്ന രാമക്കല്ലും വിശാലമായ പുൽമേടുകളുമാണ് രാമക്കൽമേട്ടിലെ പ്രധാന ആകർഷണം.

ഇടുക്കിയുടെ പഴയ കാല ചരിത്രങ്ങളുമായി ചേർന്ന് നിൽക്കുന്ന കുറവൻ കുറത്തി ശില്പവും ഇവിടുത്തെ പ്രധാന ആകർഷണമാണ്. കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ശില്പമാണിത്.

കുറവനും കുറത്തിയും ഇവരുടെ മക്കളും അടങ്ങുന്ന കുടുംബം രാമക്കല്ലിന് അഭിമുഖമായി നിൽക്കുന്ന തരത്തിലാണ് ശില്പം നിർമ്മിച്ചിരിക്കുന്നത്. ശില്പത്തിന്റെ ചുവടു ഭാഗത്താണ് വിള്ളലുകൾ കാണപ്പെട്ടത്. മുൻപ് ചെറിയ തോതിൽ വിള്ളലുകൾ ഉണ്ടായിരുന്നെങ്കിലും ഇവ സിമന്റ് പ്ലാസ്റ്ററിംഗ് ഉപയോഗിച്ച് അടച്ചിരുന്നു.

എന്നാൽ ഇത്തവണ ശില്പത്തിന്റെ ചുവട്ടിൽ പല ഭാഗത്തും വലിയ വിള്ളലുകൾ രൂപപെട്ടിട്ടുണ്ട്. കൃത്യമായ അറ്റകുറ്റപണികൾ നടത്തിയില്ലെങ്കിൽ ശില്പത്തിന്റെ മനോഹാരിത തന്നെ നഷ്ടപെടുന്ന അവസ്ഥയിലാണ് വിള്ളലുകൾ കാണപ്പെടുന്നത്. സാധാ സിമന്റ് പ്ലാസ്റ്ററിംഗിന് പകരമായി കൂടുതൽ മികച്ച രീതിയിൽ അറ്റകുറ്റ പണികൾ നടത്തി വിള്ളലുകൾ വ്യാപിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. അല്ലെങ്കിൽ രാമക്കൽമേട്ടിലെ പ്രധാന ആകർഷണമായ ശില്പം നശിക്കുന്നതിന് ഇടയാക്കും.

crack in kuravan kurathi statue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top