Advertisement

സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്ക്കാരം ഗോകുൽ രാജിന്

January 20, 2018
1 minute Read

വനിതാ ശിശു ക്ഷേമ വകുപ്പിന്റെ കീഴിൽ ഉള്ള  പുരസ്കാരം ഉജ്ജ്വല ബാല്യം പുരസ്ക്കാരം ഗോകുൽ രാജിന്. കാസർഗോഡ് ജില്ലയിലെ ഈ പുരസ്കാരമാണ് ഗോകുല്‍രാജിന് ലഭിച്ചത്. പന്ത്രണ്ടാം ക്ലാസ്സ്‌ വരെ ഉള്ള മികച്ച കഴിവുള്ള കുട്ടികൾക്ക് ജില്ല അടിസ്ഥാനത്തിൽ നൽകിവരുന്ന ഈ പുരസ്ക്കാരമാണിത്.  കേരളത്തിലെ മികച്ച 14 കുട്ടികൾകളില്‍ ഒരാളായാണ് ഗോകുലും ഇടം പിടിച്ചത്.  22 നു തിരുവനന്തപുരത്തു വച്ച് നടക്കുന്ന ചടങ്ങിൽ ഗോകുൽ പുരസ്‌കാരം ഏറ്റു വാങ്ങും.

ജന്മനാ അന്ധനായ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഗോകുല്‍രാജ് കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ ഭംഗിയായി ആലപിക്കും. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് ഗോകല്‍ രാജ് പ്രശസ്തനായത്. സോഷ്യല്‍ മീഡിയില്‍ ഗോകുല്‍ രാജിന്റെ കഥകള്‍ പുറത്ത് വന്നതോടെയാണ് ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കാസര്‍കോട് സ്വദേശിയായ ഗോകുലിനെ പരിപാടിയില്‍ എത്തിച്ചത്.

കലാഭവന്‍ മണിയുടെ ഫാനായ ഗോകുല്‍ മണിയുടെ ഗാനങ്ങള്‍ തന്നെയാണ് ആലപിച്ചതും. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലാത്ത ഗോകുലിന്റെ ഗാനം നിറകണ്ണുകളടോയാണ് വിധികര്‍ത്താക്കളടക്കം കണ്ടത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് അതിഥിയായി എത്തിയ നടന്‍ ജയസൂര്യ തന്റെ ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കാമെന്ന വാഗ്ദാനവും വേദിയില്‍ വച്ച് നല്‍കുകയുണ്ടായി. ദിവസങ്ങള്‍ക്കകം തന്റെ പുതിയ ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കിയ കാര്യവും വെളിപ്പെടുത്തി.  ജയസൂര്യ നായകനാകുന്ന ഗബ്രി എന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിക്കാനുള്ള അവസരമാണ് ഗോകുല്‍ രാജിന് ലഭിച്ചത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top