ഡല്‍ഹിയിലെ തീപിടുത്തം; ഫാക്ടറി ഉടമ അറസ്റ്റില്‍

ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഗ്നിയ്ക്ക് ഇരയായ പടക്ക ഫാക്ടറിയുടെ ഉടമയാണ് അറസ്റ്റിലായത്. അനുമതി ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.മനോജ് ജെയ്ന്‍ എന്നയാളാണ് അറസ്റ്റിലായത് സംഭവത്തില്‍ രണ്ട് കുട്ടികളും എട്ട് സ്ത്രീകളും അടക്കം 17പേരാണ് വെന്ത് മരിച്ചത്.
ബവാന പ്രദേശത്തെ സെക്ടർ അഞ്ചിലുള്ള ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയിലെ കാർപ്പെറ്റ് ഫാക്ടറിയിൽ നിന്നാണ് തീപടർന്നത്. മുകൾ നിലകളിലെ പ്ലാസ്റ്റിക്ക് ഫാക്ടറിയിലേക്കും പടക്ക നിർമ്മാണ ശാലയിലേക്കും തീപടരുകയായിരുന്നു.
30 യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here