ബജറ്റ് അവതരണത്തിനിടെ കയ്യാങ്കളി; പരാതി പിന്‍വലിക്കാന്‍ വി ശിവന്‍കുട്ടി അപേക്ഷ നല്‍കി

2015 മാർച്ച് 13ന് മാണിയുടെ ബജറ്റ് പ്രസംഗത്തിവിടെ പ്രതിപക്ഷം നടത്തിയ പ്രതിഷേധവും കയ്യാങ്കളിയും സബന്ധിച്ച കേസ് പിന്‍വലിക്കാന്‍ വി ശിവന്‍കുട്ടി അപേക്ഷ നല്‍കി. പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയത് കേരളത്തിന് തീരാകളങ്കമായിരുന്നു. 3 വർഷങ്ങൾക്കിപ്പുറം മറ്റൊരു ബജററിന് സഭ തയ്യാറെടുക്കുമ്പോൾ നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുകയാണ്. മുഖ്യമന്ത്രിക്ക് വി.ശിവൻകുട്ടി നൽകിയ അപേക്ഷ നിയമവകുപ്പിന് കൈമാറി. കേസിലെ ആറു പ്രതികള്‍ എൽഡിഎഫ് നേതാക്കളാണ്. രണ്ടു ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചത്.
ധനമന്ത്രി ആയിരിക്കെ ബാർ കോഴക്കേസിൽ ആരോപണ വിധേയനായ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു പ്രതിപക്ഷം തടഞ്ഞത്. തുടര്‍ന്ന് ഇരുപക്ഷങ്ങളും സഭയില്‍ ഏറ്റമുട്ടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here