Advertisement

‘ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്; പ്രതിഷേധം നേരത്തെ രേഖപ്പെടുത്തി, യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ല’: മന്ത്രി വി ശിവൻകുട്ടി

April 19, 2025
1 minute Read

കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കിയ എന്‍ സി ഇ ആര്‍ ടി നടപടിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകാനുള്ള NCERT തീരുമാനത്തിൽ പ്രതിഷേധം നേരത്തെ രേഖപ്പെടുത്തിയിരുന്നു. യാതൊരു തീരുമാനവും കേന്ദ്രം കൈക്കൊണ്ടിട്ടില്ല.

ഹിന്ദി പേര് നൽകിയത് ഫെഡറൽ തത്വങ്ങൾക്ക് എതിര്. എന്നാൽ വിഷയത്തിൽ യാതൊരു പരിഹാര നടപടിയും കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാന് കത്തയച്ചു എന്നും മന്ത്രി അറിയിച്ചു.

അടുത്ത മാസം ഡൽഹിയിൽ നടക്കുന്നു എൻ സി ഇ ആർ ടി യോഗത്തിൽ ഹിന്ദി പേരുകൾ മാറ്റണം എന്ന് ആവശ്യപ്പെടും എന്നും മന്ത്രി പറഞ്ഞു. പി എം ശ്രീയിലൂടെ കിട്ടുന്ന പണം ഉപേക്ഷിക്കേണ്ട കാര്യം ഇല്ലെന്നും അത് കേരളത്തിന് അവകാശപ്പെട്ട പണം ആണെന്നും മന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിൽ യോജിപ്പും വിയോജിപ്പുമുള്ള കര്യങ്ങൾ ഉണ്ട്. അതെല്ലാം ജനാധിപത്യത്തിൽ സ്വഭാവികം ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights : v sivankutty about hindi in ncert textbooks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top