2008 ഗുജറാത്ത് സ്‌ഫോടനത്തിന് പിന്നിലെ ഭീകരൻ അബ്ദുൽ ഖുറൈഷി അറസ്റ്റിൽ

2008 ലെ ഗുജറാത്ത് സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഇന്ത്യൻ മുജാഹിദീൻ ഭീകരൻ അബ്ദുൽ സുബ്ഹാൻ ഖുറൈഷി പിടിയിൽ. ഡൽഹി പോലീസാണ് ഭീകരനെ പിടികൂടിയത്. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലാണ് സ്‌ഫോടനങ്ങൾക്ക് കാരണമായ ബോംബുകൾ നിർമ്മിച്ച അബ്ദുൽ ഖുറൈഷിയെ പിടികൂടിയത്.
നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.
2008 ൽ നടന്ന ഗുജറാത്ത് സ്‌ഫോടനത്തിൽ 56 പേർ കൊല്ലപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 27 ബോംബുകളാണ് ഖുറൈഷി ഇതനായി നിർമ്മിച്ചതെന്ന് പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here