സിപിഎമ്മിന് ഏകപക്ഷീയ സ്വഭാവം; വീണ്ടും സിപിഎമ്മിനെ വെട്ടി സിപിഐ

സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ വീണ്ടും രംഗത്ത്. സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് സിപിഐയുടെ വിമര്‍ശനം. ഭരണത്തില്‍ സിപിഎമ്മിന് ഏകപക്ഷീയ സ്വഭാവമാണെന്നാണ് സിപിഐ ഉന്നയിച്ച വിമര്‍ശനം. മുന്നണിയില്‍ മറ്റ് പാര്‍ട്ടികളെ സിപിഎം വിലയ്‌ക്കെടുക്കുന്നില്ലെന്നും സിപിഐ വിമര്‍ശനം ഉന്നയിച്ചു. കെ.എം മാണിയോടുള്ള സമീപനത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സിപിഐ തയ്യാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു പാര്‍ട്ടികളും ജില്ലാ സമ്മേളനങ്ങളില്‍ പരസ്പരം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ഇടത് മുന്നണിയെ തളര്‍ത്തുന്നതായും വിലയിരുത്തപ്പെടുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here