കൊച്ചിയില്‍ പോലീസുകാരന്റെ ആത്മഹത്യ; കാരണം ഉദ്യോഗസ്ഥരുടെ പീഡനം

ഇന്നലെ കൊച്ചിയില്‍ പ്രൊബേഷന്‍ എസ് ഐ ആത്മഹത്യ ചെയ്തതിന് കാരണം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പീഡനം നിമിത്തമാണെന്ന് സൂചന. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ. ജെ.പീറ്റര്‍, എസ്ഐ വിപിന്‍ദാസ് എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങളുള്ളത്. തിരുവനന്തപുരം ഊരുട്ടന്പലം സ്വദേശിയായ ഗോപകുമാറിനെയാണ്ഇന്നലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂണിഫോമിലായിരുന്നു ആത്മഹത്യ. കത്തില്‍ പറഞ്ഞിരിക്കുന്ന ഉദ്യോഗസ്ഥരെ തന്റെ മൃതദേഹം പോലും കാണിക്കരുതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. ഒമ്പത് മാസം മുമ്പാണ് ഗോപകുമാര്‍ ഇവിടെ ജോലിക്ക് എത്തുന്നത്. പ്രൊബേഷന്റെ ഭാഗമായി ഒരാഴ്ചയായി തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലായിരുന്നു ഡ്യൂട്ടി. ഡിസിപിയാണ് ഗോപകുമാറിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്. രണ്ടാഴ്ച മുമ്പ് കടവന്ത്ര പോലീസ് സ്റ്റേഷനിലെ എഎസ്ഐയും തൂങ്ങി മരിച്ചിരുന്നു.
gopakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here