Advertisement

ലോക സാമ്പത്തിക ഫോറത്തിന്റെ പ്ലീനറി സമ്മേളനത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

January 23, 2018
5 minutes Read

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിന്റെ പ്ലീനറി സമ്മേളനം ആരംഭിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിഘടിച്ച വ്യവസ്ഥിതിയില്‍ എല്ലാ രാജ്യങ്ങളും പരസ്പര പങ്കാളിത്തത്തോടെ മുന്നേറുകയെന്നതാണ് ഈ വര്‍ഷത്തെ പ്ലീനറി സമ്മേളനത്തില്‍ വിഷയമാകുന്നത്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും നരേന്ദ്ര മോദി സംസാരിച്ചു. കാലാവസ്ഥ സന്തുലിതമായി കൊണ്ടുപോകാന്‍ ഓരോ രാജ്യങ്ങളും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഒരു രാജ്യത്തിന്റെ മുഴുവന്‍ സമ്പത്ത് ആ രാജ്യത്തെ യുവാക്കളാണ്. ആ യുവത്വം പോലും ഇന്ന് ഭീകരവാദത്തിലേക്ക് വഴിതെറ്റി പോകുന്നുവെന്നും മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. 1997ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന എച്ച്. ദേവഗൗഡയാണ് അവസാനമായി പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top