പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ തലയ്ക്കാണ് വെടിയുതിർത്തത്; ഓപ്പറേഷൻ മഹാദേവിനെ പ്രകീർത്തിച്ച് അമിത് ഷാ

പ്രതിപക്ഷത്തിന്റെ ആവശ്യവും നിലപാടും ശരിയല്ലെന്ന് അമിത് ഷാ പാർലമെന്റിൽ. പ്രധാന വിഷയങ്ങളിൽ കോൺഗ്രസ് ഖർഗയെ സംസാരിക്കാൻ അനുവദിക്കാറില്ല. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചര്‍ച്ചയിൽ മറുപടി നൽകുകയായിരുന്നു അമിത് ഷാ.
ഓപ്പറേഷൻ മഹാദേവിനെ അമിത് ഷാ പ്രകീർത്തിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ തലയ്ക്കാണ് വെടിയുതിർത്തത്. ആക്രമണം നടത്തിയ ഭീകരവാദികളും ആസൂത്രകരും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം വോട്ട് ബാങ്ക് സംരക്ഷിക്കുന്നതിനായി ഭീകരവാദത്തിനെതിരെ ഇവർ ഒന്നും ചെയ്തില്ല, അതുകൊണ്ടാണ് ഇപ്പോൾ ഒളിച്ചോടുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അമിത് ഷാ സംസാരിക്കാൻ തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രിയാണ് മറുപടി പറയേണ്ടതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിച്ചു. പ്രധാനമന്ത്രിക്ക് പറയാനുള്ളതാണ് താൻ പറയുന്നതെന്ന് അമിത് ഷാ മറുപടി നൽകി. മോദി മറുപിട നൽകാതെ ഒളിച്ചോടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രധാനമന്ത്രി എവിടെയെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ഇരിപ്പിടത്തിൽ നിന്നിറങ്ങി പ്രതിഷേധിച്ച എംപിമാരോട് തിരികെ പോകാൻ രാജ്യസഭ അധ്യക്ഷൻ നിര്‍ദേശിച്ചു. തുടര്‍ന്ന് അമിത് ഷാ പ്രസംഗം നിര്‍ത്തി. 16 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം പ്രധാനമന്ത്രിയെ മറുപടിക്കായി പ്രതീക്ഷിച്ചുവെന്ന് മല്ലികാര്‍ജ്ജുൻ ഖര്‍ഗെ പറഞ്ഞു. പ്രധാനമന്ത്രി മറുപടി നൽകാൻ എത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Story Highlights : amit shah praises operation mahadev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here