Advertisement

ദേശീയ പതാക ഉയര്‍ത്താന്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍

January 23, 2018
0 minutes Read
flag

ദേശീയ പതാക ഉയര്‍ത്തുന്നതിന് കേരള സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചാണ് പുതിയ സര്‍ക്കുലര്‍. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും സ്ഥാപന മേധാവികള്‍ മാത്രമേ ദേശീയ പതാക ഉയര്‍ത്താവൂ എന്നാണ് സര്‍ക്കുലറില്‍ പ്രത്യേകം പറയുന്നത്. പാലക്കാട് സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയത് വലിയ വിവാദമായിരുന്നു. വരുന്ന റിപ്പബ്ലിക്ക് ഡേയിലും പാലക്കാട് സ്‌കൂളില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യം നിലനില്‍ക്കേയാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ പാലക്കാട് ഇത്തവണയും മോഹന്‍ ഭഗവത് തന്നെ ദേശീയ പതാക ഉയര്‍ത്തുമെന്ന് ബിജെപി പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top