അയ്യോ അത് സിക്‌സായില്ലേ? ;ബിഗ് ബാഷ് ലീഗിലെ ഒരു കിടിലന്‍ ക്യാച്ച്

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗിലെ ട്വന്റി-20 ക്രിക്കറ്റില്‍ ആരാധകരെ ആവേശം കൊള്ളിച്ച് ഒരു കിടിലന്‍ ക്യാച്ച്. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും മെല്‍ബണ്‍ റെനഗഡ്‌സും തമ്മിലുള്ള മത്സരത്തിലാണ് ഈ ക്യാച്ച് പിറന്നത്. റെനഗഡ്‌സിന്റെ ബാറ്റ്‌സ്മാന്‍ വിന്‍ഡീസ് താരം ബ്രാവോയാണ് ഈ കിടിലന്‍ ക്യാച്ചിലൂടെ പുറത്തായത്. സിക്‌സര്‍ എന്ന് തോന്നിക്കുന്ന ബ്രാവോയുടെ ഒരു കിടിലന്‍ ഷോട്ട് ബൗണ്ടറിക്കരികില്‍ നിന്ന് അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ ബെന്‍ ലോഗിനും ജേക്ക് വെതറാള്‍ഡും ചേര്‍ന്ന് കൈപിടിയിലൊതുക്കുകയായിരുന്നു. ആദ്യം പന്ത് കൈപിടിയിലൊതുക്കിയ ബെന്‍ ലോഗിന്‍ പന്ത് ബൗണ്ടറിയിലേക്ക് പോകുമെന്ന് ഉറപ്പായപ്പോള്‍ അകത്തേക്ക് പന്ത് നീട്ടിയെറിയുകയായിരുന്നു. സ്വീപ്പര്‍ കവറില്‍ നിന്ന് ഓടിയെത്തിയ ജേക്ക് വെതറാള്‍ഡ് ആ പന്ത് കൈപ്പിടിയിലൊതുക്കി ബ്രാവോയെ പുറത്താക്കി. ക്രിക്കറ്റ് ആരാധകരെ ഏറെ വിസ്മയിപ്പിച്ച കിടിലിന്‍ ക്യാച്ചായിരുന്നു അത്.
ഏവരെയും അമ്പരിപ്പിച്ച ബിഗ് ബാഷ് ലീഗിലെ ക്യാച്ച് കാണാം…
‘The best catch you’ll ever see!’ https://t.co/4eMXu8cUiG #BBL07 pic.twitter.com/7PQd5qp3xC
— KFC Big Bash League (@BBL) January 22, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here