Advertisement

റണ്‍സ് പൂജ്യം,നേരിട്ട പന്തുകള്‍ 53!!!; ഇത് താന്‍ പൂജാര സ്റ്റെല്‍

January 24, 2018
2 minutes Read
Chethweshar Pujara

ചേതേശ്വര്‍ പൂജാര ആദ്യ റണ്‍സ് നേടുന്നു. താരങ്ങള്‍ അര്‍ദ്ധ സെഞ്ച്വറികളും സെഞ്ച്വറികളും നേടുമ്പോഴും വിക്കറ്റുകള്‍ വീഴ്ത്തുമ്പോഴും ക്രിക്കറ്റ് കാണികള്‍ കൈയ്യടിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത് വല്ലാത്തൊരു രസകരമായ കാഴ്ചയായി ക്രിക്കറ്റ് പ്രേമികള്‍ക്ക്. പൂജാര നേടിയ ആദ്യ റണ്‍ കാണികള്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. കാരണം എന്താണെന്ന് പറയാം…
ജോഹന്നാസ്ബര്‍ഗില്‍ ഇന്ന് ആരംഭിച്ച ഇന്ത്യ-സൗത്താഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര ആദ്യ റണ്‍ നേടിയത് എത്രാമത്തെ പന്തിലാണെന്നോ? 53 പന്തുകള്‍ നേരിട്ടിട്ടും റണ്‍സ് ഒന്നും എടുക്കാതിരുന്ന പൂജാര തന്റെ സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍ കൂട്ടിച്ചേര്‍ത്തത് 54-ാമത്തെ പന്തില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സ് നേടാതെ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട താരങ്ങളില്‍ മൂന്നാമനാണ് ഇപ്പോള്‍ ചേതേശ്വര്‍ പൂജാര . 77 പന്തുകള്‍ നേരിട്ട് റണ്‍സ് ഒന്നും എടുക്കാതെ പുറത്തായ ന്യൂസിലാന്‍ഡ് താരം ജെഫ് അലോട്ട് ആണ് ഈ പട്ടികയില്‍ ഒന്നാമന്‍. 1999ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരെ ഓക്ക്‌ലാന്‍ഡ് ടെസ്റ്റിലാണ് ജെഫ് അലോട്ടിന്റെ ഈ പ്രകടനം. 2014ല്‍ ശ്രീലങ്കക്കെതിരെ 55 പന്തുകള്‍ നേരിട്ടിട്ടും റണ്‍സ് എടുക്കാതിരുന്ന ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സനാണ് രണ്ടാമത്. അവര്‍ക്ക് ശേഷമാണ് ഇന്നത്തെ ചേതേശ്വര്‍ പൂജാരയുടെ ഇന്നിംഗ്‌സ്. 53 പന്തുകളാണ് ഒരു റണ്‍ പോലും എടുക്കാതെ പൂജാര നേരിട്ടത്. പൂജാര ആദ്യ റണ്‍ നേടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളും സൗത്താഫ്രിക്കന്‍ താരങ്ങളും പുഞ്ചിരിച്ചു. കേരളത്തിലെ ക്രിക്കറ്റ് ട്രോളന്‍മാര്‍ പൂജാരയുടെ ഇന്നിംഗ്‌സിനെ ട്രോളാനും മറന്നില്ല. ഒടുവില്‍ 179 പന്തുകളില്‍ നിന്ന് 50 റണ്‍സ് നേടിയാണ് പൂജാര പുറത്തായത്.

Troll Courtesy : Troll Cricket Malayalam (Facebook page)

#AjayKrishnan #NithinNarayanan #VishnuRaj #ShijinM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top