പത്മാവത് ഇന്ന് തീയറ്ററുകളിലേക്ക്

സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവത് ഇന്ന് തീയറ്ററുകളില്‍ എത്തും. രാജ്യമെമ്പാടും മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസ്ചെയ്യുന്നത്. കര്‍ണിസേന, രജ്പുത് വിഭാഗങ്ങളുടെ പ്രതിഷേധം ശക്തമായതോടെ രാജസ്ഥാനില്‍ അടക്കം നാല് മള്‍ട്ടിപ്ലസുകളില്‍ ചിത്രം റിലീസ് ചെയ്യില്ല. രാജസ്ഥാന്‍ , ഗുജറാത്ത്, ഗോവ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മള്‍ട്ടിപ്ലസുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കാത്തത്. പ്രതിഷേധരംഗത്തുള്ള കർണിസേന ഇന്ന് ഭാരത്ബന്ദിന് ആഹ്വാനംചെയ്തിട്ടുണ്ട്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here