പ്രയാർ ഗോപാലകൃഷ്ണന്റെ ഹർജി കോടതി തള്ളി

കാലാവധി പൂർത്തിയാകും മുമ്പ് ദേവസ്വം ബോർഡ് പിരിച്ചുവിട്ടെന്ന മുൻ പ്രസിഡന്റ്പ്രയാർ ഗോപാലകൃഷ്ണന്റെ ഹർജി ഹൈകോടതി തള്ളി . തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി ചുരുക്കിയത് ശരിവച്ചാണ് ഹര്‍ജി തള്ളിയത്.ഗുരുവായൂർ , കൂടൽമാണിക്യം, കൊച്ചി എന്നീ ബോർഡുകളുടെ കാലാവധി 2 വർഷമാണെന്നും തിരുവിതാംകൂർ ബോർഡിന്റെ കാലാവധി നിജപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും
സർക്കാർ ബോധിപ്പിച്ചു. ആരെയും പിരിച്ചു വിട്ടില്ലന്നും കാലാവധി ചുരുക്കിയപ്പോൾ പദവി നഷ്ടമായതാണെന്നും സർക്കാർ വ്യക്തമാക്കി. തിരു – കൊച്ചി ഉടമ്പടി പ്രകാരം സർക്കാർ നടപടി നിയമവിരുദ്ധമാണെന്ന വാദവും കോടതി തള്ളി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here