ശാസ്താംകോട്ടയില്‍ ദേവസ്വം ഭൂമിയില്‍ ലഹരി കേന്ദ്രം: പരാതിയുമായി SKN40 ജനകീയ യാത്രയില്‍ നാട്ടുകാര്‍; ഇടപെട്ട് ദേവസ്വം ബോര്‍ഡ്

കൊല്ലം ശാസ്താംകോട്ടയിലെ ലഹരിയ്ക്ക് എതിരായ പോരാട്ടത്തില്‍ പുതിയ ചുവട് വെയ്പ്പുമായി 24. ദേവസ്വം ബോര്‍ഡ് ഭൂമിയിലുള്ള ശാസ്താംകോട്ട മുളങ്കാടിലെ ലഹരി കേന്ദ്രങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് തേടി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ലഹരി കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കൊല്ലം റൂറല്‍ എസ് പി സാബു എം മാത്യു ഐ പി എസ് അറിയിച്ചു. ലഹരിയ്ക്ക് എതിരായ പോരാട്ടത്തിന് ട്വന്റിഫോര്‍ പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ( SKN40 anti drug campaign kollam sasthamkotta)
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകക്കരയില്‍ നിന്ന് ആരംഭിച്ച ട്വന്റിഫോറിന്റെ ലഹരി വിരുദ്ധ ജനകീയ യാത്രയില്‍ പങ്കുചേരാന്‍ ഒരു നാട് ഒന്നാകെ ഒഴുകിയെത്തി.തടാകത്തിന്റെ പ്രകൃതി മനോഹാരിതയെ ചൂഷണം ചെയ്യുന്ന ലഹരി സംഘങ്ങള്‍ പതിയിരിക്കുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തടാകക്കരയിലെ മുളങ്കാട് ലഹരി സംഘങ്ങളുടെ കേന്ദ്രമെന്ന നാട്ടുകാരുടെ പരാതിയില്‍ 24 ഇടപെട്ടു. സംഭവത്തിന്റെ ഗൗരവം ട്വന്റിഫോറിലൂടെ മനസിലാക്കിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വിഷയത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി.
ശാസ്താംകോട്ടയില്‍ ജനങ്ങളെ അണിനിരത്തി ലഹരി സംഘങ്ങളെ നേരിടുമെന്ന് കൊല്ലം റൂറല്‍ എസ് പി സാബു എം മാത്യു ഐ പി എസ് ട്വന്റിഫോറിലൂടെ അറിയിച്ചു. മുളങ്കാടിനെ സംരക്ഷിച്ചു കൊണ്ട് ലഹരിവിരുദ്ധ പോരാട്ടത്തിന് ഒപ്പം 24 ഉണ്ടാകുമെന്ന് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഉറപ്പുനല്‍കി. ശാസ്താംകോട്ടയിലെ ജനകീയ യാത്രയില്‍ എക്‌സൈസ്, പൊലീസ് സേനാംഗങ്ങളും ഭാഗമായി. തുടര്‍ന്ന് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ എത്തിയ ജനകീയ യാത്രയെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. എസ് കെ എന്‍ ചൊല്ലിക്കൊടുത്തലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ ഏറ്റുചൊല്ലി. ട്വന്റിഫോറിന്റെ സാമൂഹിക ഇടപെടലിന് അധ്യാപകരും വിദ്യാര്‍ത്ഥികളും നന്ദി പറഞ്ഞു. ഓരോ ഇടങ്ങള്‍ കഴിയും തോറും ലഹരി വിരുദ്ധ പരിപാടിയില്‍ അണിചേരുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്.
Story Highlights : SKN40 anti drug campaign kollam sasthamkotta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here