Advertisement

‘മയക്കുമരുന്ന് മഹാവിപത്ത്’; ‘ജ്യോതിർഗമയ’ SKN 40 രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും

20 hours ago
3 minutes Read

ട്വന്റിഫോർ ചീഫ് എഡിറ്ററും ഫ്‌ളേവഴ്‌സ് മാനേജിങ് ഡയറക്ടറുമായ ആർ ശ്രീകണ്ഠൻ നായർ മാധ്യമജീവിതത്തിൽ 40 വർഷം തികച്ചത് എസ്കെഎൻ ഫോർട്ടിയിലൂടെയാണ് ട്വന്റിഫോർ അടയാളപ്പെടുത്തിയത്. SKN -ഫോർട്ടിയുടെ ഭാഗമായി ആർ ശ്രീകണ്ഠൻ നായർ നയിച്ച ‘അരുത് അക്രമം അരുത് ലഹരി” കേരള യാത്ര വൻവിജയമായിരുന്നു.യാത്രയിൽ കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അടിയന്തര പ്രാധാന്യത്തോടെ സർക്കാർ നടപടി സ്വീകരിച്ചു.’ജ്യോതിർഗമയ’ എന്ന പേരിലാണ് SKN – ഫോർട്ടി രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നത്.

എസ് കെ എൻ 40-യുടെ രണ്ടാം ഘട്ടമായ ജ്യോതിർഗമയയുടെ ഭാഗമായി ‘മയക്കുമരുന്ന് മഹാവിപത്ത് എന്ന പുതിയ പ്രചാരണത്തിന് ട്വന്റിഫോറും ഫ്‌ളവേഴ്‌സും തുടക്കമിടുകയാണ്. വിദ്യാർത്ഥികൾക്കിടയിലെ മയക്കുമരുന്ന് ഉപഭോഗം പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. വിദ്യാലയങ്ങളും കോളെജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രചാരണങ്ങൾ നടത്തി, മഹാവിപത്തിനെപ്പറ്റി കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.

ആർ ശ്രീകണ്ഠൻ നായർ മാധ്യമജീവിതത്തിൽ നാലു പതിറ്റാണ്ട് തികച്ച വേളയിലാണ് എസ് കെ എൻ ഫോർട്ടി ”അരുത് അക്രമം അരുത് ലഹരി” ജനജാഗ്രതാ കേരളയാത്ര സംഘടിപ്പിക്കപ്പെട്ടത്. മാർച്ച് 16-ന് തിരുവനന്തപുരത്തു നിന്നും ആരംഭിച്ച യാത്ര 14 ജില്ലകളും പിന്നിട്ട് ഏപ്രിൽ 20-ന് കോഴിക്കോട് ബീച്ചിൽ ജനലക്ഷങ്ങളുടെ സാന്നിധ്യത്തിലാണ് സമാപിച്ചത്. യാത്രയ്ക്ക് കേരളത്തിലുടനീളം വലിയ ജനപിന്തുണയാണ് ലഭിച്ചത്.

യാത്ര ആരംഭിക്കുന്നതിനു മുന്നോടിയായി ആർ ശ്രീകണ്ഠൻ നായർ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ യാത്രയിൽ കണ്ടെത്തുന്ന വിവരങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് വിശദമായ ഒരു റിപ്പോർട്ട് നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. കേരളത്തിലെ മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളെപ്പറ്റി ലഭിച്ച രഹസ്യ വിവരങ്ങളും ലഹരിവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ പേരുവിവരങ്ങളും മാഫിയയുടെ വിവിധയിടങ്ങളിലെ പ്രവർത്തനശൈലിയും വിശദമായി പ്രതിപാദിക്കുന്ന ഒരു സമഗ്ര അന്വേഷണ റിപ്പോർട്ടാണ് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. റിപ്പോർട്ട് പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു.

കൗമാരക്കാരായ വിദ്യാർത്ഥികൾ മുതൽ പ്രൊഫഷണലുകൾ വരെ ലഹരി മാഫിയയുടെ കാരിയർമാരായി പലയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്ന നിർണായ വിവരങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന ആഘാതം, പൊതുജനാരോഗ്യ രംഗത്തിന് അതുണ്ടാക്കുന്ന വെല്ലുവിളികൾ, സാമൂഹിക ബന്ധങ്ങളിലെ തകർച്ച, കുറ്റകൃത്യങ്ങളുടെ വർദ്ധനവ്, സാമ്പത്തിക പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം വിശദമായ ചർച്ച ചെയ്ത റിപ്പോർട്ടിൽ സർക്കാർ അടിയന്തര നടപടികളാണ് സ്വീകരിച്ചത്. റിപ്പോർട്ടിൽ പരാമർശിച്ച പലരും അറസ്റ്റിലായി.

Story Highlights : Jyotirgamaya SKN 40 second phase to begin today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top