Advertisement

SKN40 കേരള യാത്ര; ലഹരി കേന്ദ്രങ്ങളെക്കുറിച്ചുള്ള ട്വൻ്റിഫോർ റിപ്പോർട്ടിൽ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

June 23, 2025
2 minutes Read

ലഹരിക്കും അതിക്രമങ്ങൾക്കും എതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നടത്തിയ SKN 40 കേരള യാത്രയിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, എക്സൈസ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുക.

‘അരുത് അക്രമം അരുത് ലഹരി’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാധ്യമ ജീവിതത്തിൻ്റെ 40-ാം വർഷം ആഘോഷങ്ങൾ മാറ്റിവെച്ച് എസ് കെ എൻ കേരളത്തിൽ ജനകീയ യാത്ര നടത്തിയത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരുമാസം നീണ്ടതായിരുന്നു യാത്ര. യാത്രയിലുടനീളം ലഹരി കേന്ദ്രങ്ങളെക്കുറിച്ച് ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ടായി കൈമാറിയിരുന്നു.

Read Also: ‘വിജയം യുഡിഎഫിന് തന്നെ; എല്ലാ പഞ്ചായത്തുകളിലും ഭൂരിപക്ഷം കിട്ടും’; ആര്യാടൻ ഷൗക്കത്ത്

സംസ്ഥാനത്തെ ലഹരി കേന്ദ്രങ്ങളെ കുറിച്ചും വിൽപന വിതരണ രീതിയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഗവേഷണ റിപ്പോർട്ടാണിത്. ലഹരി കേന്ദ്രങ്ങളെയും, ലഹരി തകർത്ത ജീവിതങ്ങളും തുറന്ന് കാട്ടിയ യാത്രയിൽ പതിനായിരങ്ങളാണ് നേരിട്ട് പങ്കെടുത്തിരുന്നത്. ഓരോ ജില്ലയിലേയും ലഹരി കേന്ദ്രങ്ങളെക്കുറിച്ച് ട്വന്റിഫോർ കൈമാറിയ വിവരങ്ങൾ അതാത് ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറുമെന്നാണ് വിവരം.

Story Highlights : Meeting called by CM today on Twenty-Four report on drug centers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top