സാരഥി പദ്ധതി കേരളത്തിലും; പുതിയ ഡ്രൈവിംഗ് ലൈസൻസ് അടുത്തയാഴ്ച മുതൽ

രാജ്യത്ത് ഏകീകൃത ഡ്രൈവിംഗ് ലൈസൻസ് നൽകാനായി കേന്ദ്രസർക്കാർ തുടക്കമിട്ട സാരഥി പദ്ധതി കേരളത്തിലും സജ്ജമായി.
സാരഥി സംവിധാനത്തിലുള്ള ആദ്യ ഡ്രൈവിംഗ് ലൈസൻസ് അടുത്തയാഴ്ച മുതൽ തപാലിൽ കിട്ടിത്തുടങ്ങും. തിരുവനന്തപുരത്തെ കുടപ്പനക്കുന്ന്, കൊല്ലത്ത് കരുനാഗപ്പള്ളി, ആലപ്പുഴ സബ് ആർ.ടി.ഓഫീസ് പരിധിയിലാവും ആദ്യമായി സാരഥി ലൈസൻസ് ലഭിക്കുക. വൈകാതെ ഇത് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും.
ആറുതരം സുരക്ഷാസംവിധാനമാണ് കാർഡിലുള്ളത്. ക്യു.ആർ.കോഡ്, സർക്കാർ ഹോളോഗ്രാം, മൈക്രോലൈൻ, മൈക്രോ ടെക്സ്റ്റ്, യു.വി.എംബ്ലം, ഗൈല്ലോച്ചേ പാറ്റേൺ എന്നിവ അടങ്ങിയതാണ് സുരക്ഷാസംവിധാനങ്ങൾ. ലൈസൻസിൻറെ പിറകുവശത്താണ് ക്യു.ആർ.കോഡുള്ളത്. ഈ കോഡ് സ്‌കാൻ ചെയ്താൽ ലൈസൻസ് എടുത്തിരിക്കുന്ന വ്യക്തിയുടെ എല്ലാ വിശദാംശങ്ങളും ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here