അണ്ടര്‍-19 ലോകകപ്പ്; ഉശിരന്‍ പോരാട്ടങ്ങളുമായ് സെമി ലൈന്‍ അപ്പ്

ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് മികച്ച പോരാട്ടങ്ങള്‍. ജനുവരി 29 തിങ്കളാഴ്ചയാണ് ആദ്യ സെമി ഫൈനല്‍. ആദ്യ സെമി പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയ അട്ടിമറി വിജയങ്ങളുമായി സെമിയിലെത്തിയ അഫ്ഗാനിസ്ഥാനെ നേരിടും. കരുത്തരായ ടീമുകളെ മുട്ടുകുത്തിച്ചാണ് അഫ്ഗാന്റെ കുഞ്ഞന്‍മാര്‍ ലോകകപ്പില്‍ കുതിക്കുന്നത്. കരുത്തരായ ഓസീസ് ടീമിനെ അഫ്ഗാനിസ്ഥാന്‍ എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണാം. രണ്ടാം സെമി ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന വാശിയേറിയ പോരാട്ടമാണ്. രണ്ടാം സെമിയില്‍ ടീം ഇന്ത്യയുടെ എതിരാളികള്‍ സാക്ഷാല്‍ പാകിസ്ഥാനാണ്. ഇന്ത്യയ്ക്കാണ് മുന്‍തൂക്കമെങ്കിലും മത്സരം ഇന്ത്യയ്ക്ക് എതിരെ ആകുമ്പോള്‍ പാകിസ്ഥാന് വാശിയേറും. 30-ാം തിയ്യതി ചൊവ്വാഴ്ചയാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here