Advertisement

എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍; മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സാധ്യത

January 27, 2018
Google News 0 minutes Read
A.K Sasindran 5

ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. 2017 മാര്‍ച്ച് 26നാണ് സ്വകാര്യ ചാനല്‍ പുറത്ത് വിട്ട ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ശശീന്ദ്രന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. തുടര്‍ന്ന് ചാനല്‍ പ്രവര്‍ത്തക നല്കിയ പരാതിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. തനിക്ക് പരാതിയില്ലെന്ന് ചാനല്‍ പ്രവര്‍ത്തക തന്നെ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാണെന്ന് കോടതി വിധിച്ചു. കുറ്റവിമുക്തനെന്ന് കോടതി വിധിച്ചതിനാല്‍ എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ഇനി തടസങ്ങളില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here