എ.കെ ശശീന്ദ്രന്റെ വിധി പറയുന്നത് മാറ്റിവച്ചു

മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെയുള്ള ഫോണ്‍ കെണി വിവാദത്തിന്റെ വിധി പറയുന്നത് കോടതി മാറ്റി വച്ചു. തിരുവനന്തപുരം സിജിഎം കോടതിയാണ് വിധി പറയുന്നത് മാറ്റിവച്ചത്. ശശീന്ദ്രനെതിരെയുള്ള കേസ് ഉടന്‍ തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിവച്ചത്. പൊതുപ്രവര്‍ത്തകയായ തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാത്തത് പേടികൊണ്ടാണെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. ഈ ഹര്‍ജി എത്രമാത്രം നിലനില്‍ക്കുന്നതാണെന്ന് കോടതി പരിശോധിക്കും. ഹര്‍ജി തള്ളികളഞ്ഞ് വിധി പറയാനും സാധ്യതയുണ്ട്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക തന്നെ തനിക്ക് പരാതിയില്ലെന്ന് മൊഴി നല്കിയിട്ടുള്ളതിനാല് ഈ ഹര്‍ജി നിലനില്ക്കാന് സാധ്യത കുറവാണ്. ഇന്ന് ഉച്ഛയ്ക്ക് മുന്‍പ് വിധി പറയുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. പുതിയ ഹര്‍ജിയെ തുടര്‍ന്ന് വിധി പറയുന്നത് താല്‍ക്കാലികമായി മാറ്റിവെക്കുകയായികുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here