എ.കെ ശശീന്ദ്രന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്താനാക്കി കീഴ്‌ക്കോടതി വിധിച്ചതിനാലാണ് വീണ്ടും മന്ത്രിസഭയിലേക്കുള്ള പ്രവേശനം സാധ്യമായത്. രാജ്ഭവനില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ വച്ചാണ് സത്യപ്രതിജ്ഞ നടന്നത്. ഗവര്‍ണര്‍ പി.സദാശിവം സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും വേദിയില്‍ ഉണ്ടായിരുന്നു. പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചു. വിദേശത്തായതിനാല്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയും ചടങ്ങില്‍ പങ്കെടുത്തില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഫോണ്‍ കെണി വിവാദത്തില്‍ പെട്ട് ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടി വന്നത്. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് ശശീന്ദ്രന്‍ തിരിച്ചെത്തുന്നത്. ഇത്രയും കാലം ശശീന്ദ്രന്‍ വഹിച്ചിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുകയായിരുന്നു. വീണ്ടും മന്ത്രിസഭയിലെത്തിയതോടെ മുന്‍പ് ഉണ്ടായിരുന്ന അതേ വകുപ്പുകള്‍ തന്നെ ശശീന്ദ്രന് ലഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here