ഐപിഎല്‍ താരലേലം; പൊന്നും വിലയില്‍ കേരളത്തിന്റെ സഞ്ജു സാംസണ്‍

കേരളത്തിനും മലയാളികള്‍ക്കും അഭിമാനിക്കാം. താരപകിട്ടിനും അപ്പുറം പ്രതിഭയുള്ള താരമായി മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ഐപിഎല്‍ പതിനൊന്നാം എഡിഷന്റെ താരലേലത്തില്‍. എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. സഞ്ജുവിന് അടിസ്ഥാന വിലയായി നിശ്ചയിക്കപ്പെട്ടിരുന്നത് ഒരു കോടി രൂപയാണ്. ശക്തമായ പോരാട്ടത്തിന് ശേഷമാണ് രാജസ്ഥാന്‍ സഞ്ജുവിനെ സ്വന്തമാക്കിയത്. അതേ സമയം മറ്റൊരു മലയാളി താരമായ കരുണ്‍ നായരെ 5.6 കോടിയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഐപിഎല്‍ താരലേലത്തില്‍ ഇത്രയും വലിയ തുകയ്ക്ക് മലയാളി താരങ്ങള്‍ വില്‍ക്കപ്പെടുമ്പോഴും സഞ്ജുവിനെ പോലെ കഴിവുറ്റ താരങ്ങള്‍ക്ക് രാജ്യാന്തര ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിയാതെ പോകുന്നതും സഞ്ജുവിനേക്കാള്‍ കഴിവ് കുറഞ്ഞ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്നതും ഈ അവസരത്തില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here