Advertisement

മികച്ച തുടക്കം നൽകി സഞ്ജു, ജയ്സ്വാളും പരാഗും തിളങ്ങി; പഞ്ചാബ് കിങ്സിന് 206 റൺസ് വിജയലക്ഷ്യം

April 5, 2025
1 minute Read

ഐപിഎല്ലിൽ രാജസ്ഥാനെതിരെ പഞ്ചാബ് കിങ്സിന് 206 റൺസ് വിജയലക്ഷ്യം. രാജസ്ഥാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുത്തു. 67 റൺസ് എടുത്ത യശസ്വി ജെയ്സ്വാൾ ആണ് ടോപ് സ്കോറർ. റിയാൻ പരാഗ് പുറത്താകാതെ 43 റൺസ് എടുത്തു. 38 റൺസ് എടുത്ത നായകൻ സഞ്ജു സാംസണും തിളങ്ങി. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും രാജസ്ഥാന് നൽകിയത്. 38 റൺസ് നേടിയ സഞ്ജു 26 പന്തുകൾ നേരിട്ട് 6 ബൗണ്ടറികൾ പറത്തി.

ഒന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 89 റൺസാണ് കൂട്ടിച്ചേര്‍ത്തത്. 10.2 ഓവറിൽ സ്കോര്‍ 89 റൺസിൽ എത്തി നിൽക്കവെ 38 റൺസ് നേടിയ സഞ്ജു പുറത്തായി.സഞ്ജു മടങ്ങിയതിന് പിന്നാലെ ജയ്സ്വാൾ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 12-ാം ഓവറിൽ ടീം സ്കോര്‍ 100 കടന്നു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റിയാൻ പരാഗും ഷിമ്രോൺ ഹെറ്റ്മെയറുമാണ് രാജസ്ഥാന്‍റെ സ്കോര്‍ കടത്താൻ 200 കടത്താൻ സഹായിച്ചത്. 25 പന്തിൽ 43 റൺസ് നേടിയ പരാഗ് പുറത്താകാതെ നിന്നു.

ഐപിഎല്ലിൽ ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തുടര്‍ച്ചയായ മൂന്നാം തോൽവി. ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ 25 റൺസിനാണ് ചെന്നൈ സ്വന്തം കാണികൾക്ക് മുന്നിൽ അടിയറവ് പറഞ്ഞത്. 184 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ ഇന്നിംഗ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 158 റൺസിൽ അവസാനിച്ചു.

Story Highlights : IPL Rajastan vs Punjab match live

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top