ബജറ്റ് നിഘണ്ടു (ഗ്ലോസറി) പുറത്തിറക്കി

ബജറ്റ് പ്രഖ്യാപനം നടക്കുമ്പോള്‍ അതിലെ പല പദങ്ങളും മനസിലാകുന്നില്ലെന്ന് തോന്നിയിട്ടില്ലേ ..ആ ബുദ്ധിമുട്ട് പരിഹരിക്കാനുദ്ദേശിച്ച് ബജറ്റ് നിഘണ്ടു പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രധനമന്ത്രാലയം.
സാമ്പത്തിക ശാസ്ത്രം പഠിക്കാത്തവരെക്കൂടി ബജറ്റ് സാക്ഷരരാക്കുകയെന്ന ഉദ്ദേശമാണ് ധനമന്ത്രാലയത്തിന്. നോ യുവര്‍ ബജറ്റ് അഥവാ നിങ്ങളുടെ ബജറ്റിനെ അറിയുക എന്ന പേരിലാണ് ബജറ്റ് ഗ്ലോസറി. ബജറ്റ്, പ്രത്യക്ഷ-പരോക്ഷ നികുതികള്‍, ജിഎസ്ടി,കസ്റ്റംസ് ഡ്യൂട്ടി, ഫിസ്‌ക്കല്‍ ഡഫിസിറ്റ് തുടങ്ങി 27 പദങ്ങളുടെ വ്യാഖ്യാനമാണ് നല്‍കിയിരിക്കുന്നത്. നാളെയാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ഫെബ്രുവരി 1 നാണ് ബജറ്റ് പ്രഖ്യാപനം. ബജറ്റ് പ്രഖ്യാപന സമയത്തു തന്നെ ജനങ്ങള്‍ക്ക് വിശദാംശങ്ങള്‍ മനസിലാക്കാനാവും. ബജറ്റ് ഗ്ലോസറി താഴെ കൊടുത്തിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here