പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സെൻട്രൽ ഹാളിൽ രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടർന്ന് ലോക്‌സഭയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി 2017-18 വർഷത്തെ സാമ്പത്തികസർവേ റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കും.
രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ് ഇത്. ബജറ്റവതരണം ഫെബ്രുവരി ഒന്നിനാണ്. 30നും 31നും സഭ ചേരില്ല. സമ്മേളനത്തിന്റെ ഒന്നാംഘട്ടം ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. മാർച്ച് അഞ്ചു മുതൽ ഏപ്രിൽ ആറുവരെയാണ് രണ്ടാം ഘട്ടം.
അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി സർക്കാരിന്റെ അവസാന ബജറ്റ് കൂടിയാണിത്. ആയതിനാൽ അടുത്ത വർഷം വോട്ട് ഓൺ അക്കൗണ്ടോ ഇടക്കാല ബജറ്റോ മാത്രമേ ഉണ്ടാവുകയുള്ളു. അതിനാൽ സുപ്രധാന പ്രഖ്യാപനങ്ങൾ എല്ലാം ഈ ബജറ്റിലുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here