വീട്ടിലെ സാധനങ്ങള്‍ മുഴുവന്‍ കൂട്ടിയിട്ട് കത്തിച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

വീട്ടിലെ മുഴുവന്‍ സാധനങ്ങളും കൂട്ടിയിട്ട് കത്തിച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് കടമ്പാട്ട് വീട്ടില്‍ ജോര്‍ജ്ജ് കുട്ടിയാണ് ആത്മഹത്യ ചെയ്തത്. 65വയസ്സായിരുന്നു. ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡ് എന്നിവയ്ക്ക് പുറമെ ഗ്യാസും പലചരക്ക് സാധനങ്ങളും മുറിയില്‍ കൂട്ടിയിട്ടാണ് തീയിട്ട ശേഷം തൊട്ടടുത്ത മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഈ സമയം ജോര്‍ജ്ജുകുട്ടിയുടെ ഇളയ മകനും ഭാര്യയും കുട്ടികളും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു. ചില്ല് പൊട്ടുന്ന ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കിയപ്പോഴാണ് അപകടം തിരിച്ചറിഞ്ഞത്. എന്നാല്‍ വെള്ളം ഒഴിച്ച് തീ കെടുത്താതിരിക്കാന്‍ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ തുറന്ന് വിട്ട നിലയിലായിരുന്നു. തൊട്ടടുത്ത വീട്ടില്‍ നിന്ന് വെള്ളം എത്തിച്ചാണ് തീ കെടുത്തിയത്. മുറിയും ഗൃഹോപകരങ്ങളും പൂര്‍ണ്ണമായും കത്തി നശിച്ചു. ഒരു വര്‍ഷം മുമ്പ് ജോര്‍ജ്ജു കുട്ടിയുടെ ഭാര്യ മരിച്ചിരുന്നു. കുടുംബാംഗങ്ങളുമായി രമ്യതയിലായിരുന്ന ജോര്‍ജ്ജ് കുട്ടി എന്തിനാണ് മരിച്ചതെന്ന് അറിയാതെ തരിച്ചിരിക്കുകയാണ് നാട്ടുകാരും വീട്ടുകാരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here