Advertisement

പ്രിന്‍സിപ്പാളിന്റെ മകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

January 29, 2018
Google News 0 minutes Read
rape thirteen year old raped in orphanage

ഉത്തര്‍പ്രദേശിലെ ദേവ്‌റിയയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ മകന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഗൗരി ബസാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാല് പേര്‍ ഒളിവിലാണ്. രണ്ട് പേരെ ചോദ്യം ചെയ്ത് വരികയാണ്.

പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ചാണ് പെണ്‍കുട്ടി മാനഭംഗശ്രമത്തിന് ഇരയായത്. പ്രിന്‍സിപ്പലിന്റെ മകന്‍ പ്രദീപ് യാദവ് (19) ആണ് പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം പുറത്തറിഞ്ഞാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് പ്രദീപ് യാദവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സംഭവം കണ്ട സമീപവാസി പെണ്‍കുട്ടിയുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. സഹോദരന്‍ എത്തി പ്രതിയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയും സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി സഹോദരനെ മര്‍ദിച്ചിരുന്നു. ഈ സംഭവങ്ങളില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here